‘അടിയന്തരാവസ്ഥയേക്കാള്‍ ഭീകരം’, പവന്‍ ഖേരയുടെ അറസ്റ്റില്‍ പ്രതികരിച്ച് അശോക് ഗെലോട്ട്

കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടെ അറസ്റ്റില്‍ രൂക്ഷപ്രതികരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജനാധിപത്യം അപകടത്തിലാണ്. രാജ്യത്തിന്റെ അവസ്ഥ അനുദിനം മോശമാകുന്നു. അടിയന്തരാവസ്ഥാക്കാലത്ത് ഇന്ദിരാ ഗാന്ധി ചെയ്തതിനെ കുറ്റപ്പെടുത്തുന്ന ബിജെപി ഇപ്പോള്‍ ചെയ്യുന്നത് അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമാണെന്ന് അശോക് ഗെലോട്ട് പറഞ്ഞു.

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി ദില്ലി വിമാനത്താവളത്തിലെത്തിയ പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതിന് പിന്നാലെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് അസം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

അതേസമയം അറസ്റ്റ് ചെയ്ത പവന്‍ ഖേരയെ ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവായി. തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് പവന്‍ ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News