താനല്ല അളവുകോല്‍, പെണ്‍കുട്ടികള്‍ തന്നെക്കാള്‍ ഉയരത്തില്‍ എത്തട്ടെയെന്ന് സാനിയ മിര്‍സ

വിജയത്തിന്റെ അളവുകോല്‍ താന്‍ ആയിരിക്കരുതെന്നും പെണ്‍കുട്ടികള്‍ തന്നെക്കാള്‍ ഉയരത്തില്‍ എത്തട്ടെയെന്നും ആശംസിച്ച് സാനിയാ മിര്‍സ. വരും തലമുറയിലെ കുട്ടികള്‍ തന്നെക്കാള്‍ മികച്ച പ്രകടനങ്ങള്‍ നടത്തണം. അഞ്ചോ ആറോ വയസ്സില്‍തന്നെ നമ്മുടെ ആഗ്രഹങ്ങള്‍ നേടാനായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സാനിയ മിര്‍സ പറഞ്ഞു.

Sania Mirza Biography: Birth, Age, Family, Education, Career, Retirement,  Awards, Net Worth and More

അതേസമയം, ലോക ടെന്നീസിന്റെ ഉയരങ്ങളില്‍ ഒരു ഇന്ത്യന്‍ വനിതാ താരം സമീപഭാവിയില്‍ എത്താന്‍ സാധ്യതയില്ലെന്നും സാനിയ പറഞ്ഞു. ഭാവിയുള്ള കുട്ടികളെന്ന് നമുക്ക് തോന്നുന്നവര്‍ വിദ്യാഭ്യാസവും ടെന്നീസും ഒരുമിച്ച് കൊണ്ടുപോകാനാകാതെ വഴിമാറി പോവുകയാണ്. പഠനത്തിനുശേഷം അവരൊന്നും ടെന്നീസിലേക്ക് തിരിച്ചുവരുന്നില്ലെന്നും സാനിയ പ്രതികരിച്ചു.

Sania Mirza puts up appreciation post for her 'pillar'

തന്റെ ടെന്നീസ് അക്കാദമികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രൊഫഷണല്‍ കരിയറില്‍നിന്ന് വിരമിച്ചശേഷം സാനിയയുടെ തീരുമാനം. കഴിഞ്ഞ 20 വര്‍ഷത്തെ കരിയറിലെ അനുഭവസമ്പത്ത് പുതിയ താരങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുമെന്നും വനിതാകായിക രംഗം മെച്ചപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News