പഞ്ചാബില്‍ സിഖ് വിഘടനവാദി നേതാവ് അമൃത്പാലിന്റെ അനുയായികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്ക്. അമൃത്പാലിന്റെ അനുയായികള്‍ അജ്‌നാല പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സിഖ് വിഘടനവാദി നേതാവ് അമൃത്പാലിനും കൂട്ടാളികള്‍ക്കും എതിരെ കേസെടുത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ആയിരക്കണക്കിന് അനുയായികള്‍ വാളും മറ്റ് ആയുധങ്ങളുമായി പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. കൂടാതെ ഇനിയും പ്രതിഷേധം ഉണ്ടാകുമെന്ന് അമൃത്പാല്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഇന്ന് രാവിലെയോടു കൂടി അജ്‌നാലയില്‍ തമ്പടിച്ച അക്രമകാരികള്‍ ബാരിക്കേടുകള്‍ വകവെയ്ക്കാതെ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി. വാളുകളും ലാത്തികളും തോക്കുകളും ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു. സംഭവത്തില്‍ പൊലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരുക്കേറ്റതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here