വിവാഹാഭ്യര്‍ത്ഥന നിരസിച്ചു, പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണി

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമം. കഴിഞ്ഞദിവസം രാത്രി തൊടുപുഴയിലാണ് സംഭവം നടന്നത്. നിയമ വിദ്യാര്‍ത്ഥിനികൂടിയായ പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സം‍ഭവവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട്‌ കൊച്ചി സ്വദേശി ഷാജഹാന്‍ പിടിയിലായി.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ യുവാവിന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടെന്നറിഞ്ഞതോടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇതിനിടെ വീണ്ടും വിവാഹാലോചനയുമായി സമീപിച്ചപ്പോള്‍ നിഷേധിച്ചതാണ് പെണ്‍കുട്ടിയെ ആക്രമിക്കാനുള്ള കാരണം എന്നാണ് പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News