സിബിഐയില്‍ ഇരുപതിനായിരത്തില്‍പ്പരം ഒഴിവുകള്‍

സിബിഐയില്‍ നിരവധി ഒഴിവുകള്‍. വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു. 21,050 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകര്‍ ഇന്ത്യന്‍ പൗരനായിരിക്കണം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

കുറഞ്ഞ പ്രായപരിധി 21 വയസും ഉയര്‍ന്ന പ്രായപരിധി 30 വയസുമാണ്. ഫെബ്രുവരി 28 വരെ ഇതിനായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ സിബിഐയുടെ വെബ്‌സൈറ്റില്‍ http://www.cbi.gov.in/. ലഭ്യമാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News