ലോകായുക്ത ബില്ലില്‍ ഒപ്പിടില്ലെന്ന സൂചന നല്‍കി ഗവര്‍ണര്‍

ലോകായുക്ത ബില്ലില്‍ ഒപ്പിടില്ലെന്ന സൂചന നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സര്‍ക്കാരിനെതിരായ പരാതികളിലെ അന്വേഷണത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ അല്ല.  ഭരണപരമായ കാര്യങ്ങള്‍ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും മന്ത്രിമാരെ അയക്കുകയല്ല വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഭരണഘടനാ തത്വങ്ങള്‍ പാലിക്കാന്‍ താന്‍ ജാഗ്രത പാലിക്കും. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലര്‍ത്താനാണ്. അത് നടപ്പാക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ താന്‍ സദാ ജാഗരൂകന്‍ ആയിരിക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News