കണ്ടന്റ് റൈറ്റിങില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അമിതമായി ആശ്രയിക്കുന്നവര്‍ക്ക് പണികിട്ടും. ചാറ്റ് ജിപിടി വന്നതോടെയാണ് കണ്ടന്റ് ക്രിയേഷന്‍ മേഖലയില്‍ എഐ വ്യാപകമായി ഉപയോഗിച്ചത്. കഥയും കവിതയും മാത്രമല്ല, യൂണിവേഴ്‌സിറ്റി പ്രബന്ധങ്ങളും കോളേജ് അസൈന്‍മെന്റുകളുംവരെ ചാറ്റ് ജിപിടിയുടെ സഹായത്തോടെ വ്യാപകമായി ചെയ്യാന്‍ തുടങ്ങി. ഇതോടെ യൂണിവേഴ്‌സിറ്റികളും സ്ഥാപനങ്ങളും വലിയ പ്രതിസന്ധിയിലാണ് ഉള്ളത്. ഇപ്പോഴിതാ കണ്ടന്റുകളില്‍ എത്രത്തോളം ചാറ്റ് ജിപിടിയുടെ ഇടപെടലുണ്ടെന്ന് കണ്ടെത്താന്‍ മറ്റൊരു എഐ സംവിധാനം വന്നിരിക്കുകയാണ്. ജിപിടി സീറോ എന്നാണ് ഇതിന്റെ പേര്.
പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ 22 കാരനാണ് ജിപിടി സീറോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓരോ ടെക്‌സ്റ്റിലും എത്രത്തോളം എഐ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തുകയാണ് ജിപിടി സീറോ ചെയ്യുന്നത്. ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ വ്യാപകമായി അസൈന്‍മെന്റുകളും മറ്റും തയ്യാറാക്കുന്നതിന്റെ സത്യസന്ധത ചോദ്യം ചെയ്തുവരുന്നതിനിടെയാണ് ജിപിടി സീറോയുടെ അവതരണം.
ഏത് ടെക്‌സ്റ്റാണോ പരിശോധിക്കേണ്ടത്, അത് ജിപിടി സീറോയില്‍ പേസ്റ്റ് ചെയ്യുകയോ അപ്‌ലോഡ് ചെയ്യുകയോ ചെയ്താല്‍ അതേ സമയത്ത് തന്നെ ഫലം ലഭ്യമാകും. ഏത് തരം ഫയലുകളും അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. അപ്‌ലോഡ് ചെയ്തതിനുശേഷം എഴുത്തില്‍ എത്രത്തോളം എഐയുടെ ഇടപെടല്‍ ഉണ്ടായെന്ന് കണ്ടെത്തും. ശേഷം കൂട്ടിക്കലര്‍ത്തല്‍ നടത്തിയ ഭാഗം വിശദമാക്കുകയും എഐയുടെ ഇടപെടലുള്ള ഭാഗം ഹൈലൈറ്റ് ചെയ്തുതരികയും ചെയ്യും. ഇത്തരത്തിലാണ് ജിപിടി സീറോയുടെ പ്രവര്‍ത്തനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here