ഭാവനയ്ക്ക് വെല്‍ക്കം ബാക്ക് പറഞ്ഞ് മഞ്ജു വാര്യരും മാധവനും

ആറ് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രമുഖ താരങ്ങളാണ് രംഗത്തെത്തിയത്. മാധവന്‍, കുഞ്ചാക്കോ ബോബന്‍, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാര്‍വ്വതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ ആശംസാ വീഡിയോ സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന പുതിയ ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തിന്‍റെ  രചനയും സംവിധാനവും ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഭാവനയ്‌ക്കൊപ്പം ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബിജിബാല്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. അരുണ്‍ റുഷ്ദിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിനായക് ശശികുമാർ വരികൾ എഴുതിയിരിക്കുന്നു. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം നിര്‍മ്മിക്കുന്നത്. 24-ന് ചിത്രം തിയറ്ററുകളിലെത്തും.

മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് അടക്കം സ്വന്തമാക്കിയ താരമാണ് ഭാവന. ‘ദൈവനാമ’ത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. 2017ല്‍ പുറത്തിറങ്ങിയ ‘ആദം ജോണി’ലാണ് മലയാളത്തില്‍ ഭാവന അവസാനമായി അഭിനയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News