പോരാട്ടത്തിനൊടുവില്‍ സെമിയിൽ മടങ്ങി ഇന്ത്യ

2020-ല്‍ നടന്ന അവസാന ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്തിയപ്പോള്‍ അടുത്ത തവണ കാണാം എന്ന വാശിയിലാണ് ഇരുടീമുകളും പിരിഞ്ഞത്. അന്ന് ഫൈനലിലെങ്കില്‍ ഇത്തവണ സെമിയിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിട്ടത്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല, ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയന്‍ ടീം തകര്‍പ്പന്‍ ഫോമിലായിരുന്നു. ഇതോടെ 2023-ലെ വനിതാ ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ജൈത്രയാത്ര അവസാനിച്ചു.

ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനല്‍ മത്സരത്തില്‍ ആറ് റണ്‍സിനാണ് ഇന്ത്യന്‍ വനിതകളുടെ തോല്‍വി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ അവസാനിച്ചു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ, നാല് വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സെടുത്തത്.

ഇന്ത്യക്കെതിരായ ജയത്തോടെ ഫൈനല്‍ യോഗ്യത നേടിയ ഓസ്‌ട്രേലിയ രണ്ടാം സെമിയിലെ വിജയിയെ നേരിടും. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ആതിഥേയരായ ദക്ഷിണാഫ്രിക്കയെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News