ആരെയും ഭയക്കാതെ വാർത്ത റിപ്പോർട്ട് ചെയ്യൂ: ഇന്ത്യയിലെ ബിബിസി മാധ്യമപ്രവർത്തകരോട് ഡയറക്ടർ ജനറൽ

മുംബൈയിലും ദില്ലിയിലും പ്രവർത്തിക്കുന്ന ബിബിസി ഓഫീസുകളിൽ 60 മണിക്കൂർ ഇൻകം ടാക്സ് റെയ്ഡ് നടന്നതിന് പിന്നാലെയാണ് ഇന്ത്യയിലെ ജീവനക്കാർക്ക് ബിബിസി ഡയറക്ടർ ജനറലും ചീഫ് എഡിറ്ററുമായ ടീം ഡേവി ഈമെയിൽ സന്ദേശമയച്ചത്. സത്യസന്ധമായ വാർത്ത പ്രേക്ഷകരിൽ എത്തിക്കുന്ന ജോലിയിൽ നിന്ന് പിൻതിരിയരുതെന്നും ആരെയും ഭയക്കാതെ വാർത്തകൾ ഇനിയും റിപ്പോർട്ട് ചെയ്യണമെന്നുമാണ് ഡേവിയുടെ നിർദ്ദേശം. റെയ്ഡ് അടക്കമുള്ള ഭരണകൂട വേട്ടയാടലുകളെ ഭയക്കരുതെന്നും സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ഉയർത്തിപ്പിടിക്കണം എന്നുമാണ് ബിബിസി നേതൃത്വം ഇന്ത്യയിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് നൽകുന്ന സന്ദേശം.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പറ്റിയുള്ള ഡോക്യുമെൻററിക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഗുജറാത്ത് വംശഹത്യയിൽ മോദിക്കും സംഘപരിവാരിനുമുള്ള പങ്ക് ചർച്ച ചെയ്യുന്നതാണ് ഡോക്യൂമെന്ററി. എന്നാൽ ബിബിസിയുടെ വിദ്വേഷ പ്രചാരണമാണ് ഇതെന്നായിരുന്നു ബിജെപി സർക്കാരിൻറെ പ്രതികരണം. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യയിലെ ബിബിസി ഓഫീസുകളിൽ ഇൻകം ടാക്സ് റെയ്ഡും അരങ്ങേറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News