കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം

കോൺഗ്രസിന്റെ 85-ാം മത് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സമ്മേളനം നടക്കുക. 15000 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ 6 പ്രമേയങ്ങളിൽ വിശദമായ ചർച്ച നടക്കും. ഉദ്‌യ്പൂരിൽ നടന്ന ചിന്തൻ ശിബിറിന്റെ തുടർച്ചയാകും ചർച്ചകൾ. പാർട്ടി പദവികളിൽ 50 ശതമാനം 50 വയസിൽ താഴെ ഉള്ളവർക്ക് നൽകാൻ തീരുമാനം ഉണ്ടാകും. എന്നാൽ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോ എന്നതിൽ ആശങ്ക തുടരുകയാണ്. പി ചിദംബരം അടക്കമുള്ള ഒരുവിഭാഗം മുതിർന്ന നേതാക്കൾ പിന്തുണക്കുമ്പോഴും ഭൂരിഭാഗം നേതാക്കൾക്കും തെരഞ്ഞെടുപ്പ് വേണ്ട എന്ന നിലപാടിലാണ് ഉള്ളത്. ഇന്ന് നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും.

അതേസമയം, പ്രത്യേക ക്ഷണിതാവായെങ്കിലും തരൂരിനെ പ്രവർത്തക സമിതിയിലേക്ക് എത്തിച്ചേക്കും എന്നാണ് സൂചന. ശശി തരൂരിന് പുറമേ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരുടെ പേരുകൾ പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കുന്നുണ്ട്. 6 സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പും പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പും വരാനിരിക്കുന്നതിനാൽ പ്രതിപക്ഷ ഐക്യത്തിനായുള്ള വിശദമായ ചർച്ച പ്ലീനറിയിൽ നടക്കും. 2024 ലെ തെരഞ്ഞെടുപ്പിനെ നേരിടാൻ മതേതര ജനാധിപത്യ പാർട്ടികളുടെ ഐക്യം അനിവാര്യമെന്നാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായം.വർഗീയതയ്ക്കെതിരായ ഇടത് പോരാട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലായെന്നും ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News