സ്റ്റിയറിംഗ് കമ്മിറ്റിയിൽ നിന്നും ഗാന്ധി കുടുംബം വിട്ടു നിൽക്കും: ആന്റണിയുടെ ഒഴിഞ്ഞുമാറ്റത്തിന് പിന്നിൽ എന്ത്?

കോൺഗ്രസിൻ്റെ എൺപത്തിയഞ്ചാം പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഢിലെ റായ്പൂരിൽ വെള്ളിയാഴ്ച തുടക്കം. സമ്മേളനവുമായി ബന്ധപ്പെട്ട് നടക്കുന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റിയിൽ നിന്നും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിട്ടു നിൽക്കുമെന്നാണ് സൂചന. പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗേയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് യോഗം. പ്രവർത്തക സമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനം ഈ യോഗം ചർച്ച ചെയ്യും.

എന്നാൽ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളായ എ കെ ആന്റണിയും,ഉമ്മൻചാണ്ടിയും സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കും. 1969 ലെ മുംബൈ സമ്മേളനം മുതൽ എഐസിസിയിൽ പങ്കെടുക്കുന്ന മുതിർന്ന നേതാക്കളാണ് ഇരുവരും. അനാരോഗ്യം കാരണമാണ് ഉമ്മൻചാണ്ടി സമ്മേളനത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. എന്നാൽ റായ്പൂർ വരെ യാത്രചെയ്യാൻ ബുദ്ധിമുട്ടാണെന്ന ന്യായീകരണമാണ് എ കെ ആന്റണി നല്കുന്നത്. അടുത്തിടെ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി അനുകൂല നിലപാട് ദേശീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അനിൽ ആന്റണി തന്റെ നിലപാട് ഇതുവരെ മാറ്റാത്ത സാഹചര്യത്തിൽ ആന്റണിയുടെ സമ്മേളനത്തിൽ നിന്നുള്ള വിട്ടു നിൽക്കലിന് മാനങ്ങൾ ഏറെയാണ്.

2024 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എടുക്കേണ്ട നിലപാടുകളാണ് പ്രധാനമായും പ്ലീനറി സമ്മേളനം ചർച്ച ചെയ്യുന്നത്.ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യമുണ്ടാക്കുക എന്നതാണ് പ്രധാന ചർച്ചാ വിഷയം. ഇതിനു വേണ്ടിയുള്ള കർമ്മപരിപാടികളും നയ സമീപനവും സമ്മേളനത്തിൽ രൂപീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News