മുഖം തിരിച്ച് ഹൈക്കമാൻഡ്; പ്ലീനറിക്ക് മുമ്പേ കെപിസിസിക്ക് തിരിച്ചടി

50 പേരെ കൂടി കെപിസിസിയിൽ ഉൾപ്പെടുത്താനുള്ള സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൻ്റെ നീക്കത്തോട് മുഖം തിരിച്ച് ഹൈക്കമാൻഡ്. വോട്ടവകാശമില്ലെങ്കിലും എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാൻ ഇവർക്കും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരട് പട്ടിക ഹൈക്കമാൻഡിന്‍റെ അംഗീകാരത്തിന് സമർപ്പിച്ചത്. എന്നാൽ പട്ടികക്കെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ തീരുമാനമെടുക്കുന്നത് ഹൈക്കമാൻഡ് മാറ്റിവെക്കുകയായിരുന്നു.നിലവിലെ 323 പേർക്ക് പുറമെ 50 ഓളം പേരെക്കൂടി കെപിസിസി അംഗങ്ങളായി നാമനിർദ്ദേശം ചെയ്യാൻ തീരുമാനിച്ചാണ് കേന്ദ്ര നേതൃത്വത്തിന് പട്ടിക സമർപ്പിച്ചത്.

കെപിസിസിയിൽ നിലവിലുള്ള മൊത്തം അംഗബലത്തിന്‍റെ 15 ശതമാനം ആളുകളെക്കൂടി നാമനിർദ്ദേശം ചെയ്യാമെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥപ്രകാരമായിരുന്നു പട്ടിക തയ്യാറാക്കിയത് എന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ ന്യായീകരണം. കെപിസിസി പട്ടിക തയ്യാറാക്കി അടിയന്തിര അംഗീകാരത്തിനായി കഴിഞ്ഞദിവസമാണ് കേന്ദ്രനേതൃത്വത്തിന് കൈമാറിയത്. എന്നാൽ, കൂടിയാലോചന നടത്താതെ സംസ്ഥാനനേതൃത്വം പട്ടികയുണ്ടാക്കി നൽകിയെന്നും അനർഹരെ വ്യാപകമായി പട്ടികയിൽ തിരുകിക്കയറ്റിയെന്നുമായിരുന്നു പരാതി. ഇതോടെ പട്ടികയ്ക്ക് അംഗീകാരം നൽകുന്നത് ഹൈക്കമാൻഡ് മാറ്റിവെച്ചു. ഇത് വഴി അർഹരായവർക്ക് പോലും സമ്മേളനത്തിൽ പങ്കെടുക്കാനാവാത്ത അവസ്ഥയാണ് നിലവിൽ.

കെപിസിസി നിർദേശിച്ച പേരുകൾ ഹൈക്കമാൻഡ് അംഗീകരിക്കുമെന്ന പ്രതീക്ഷയിൽ പട്ടികയിൽ ഉൾപ്പെട്ടവരെ ഫോണിൽ വിളിച്ച് എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാമെന്നും നേതൃത്വം അറിയിച്ചിരുന്നു. ഇതനുസരിച്ച് ഭൂരിഭാഗം നേതാക്കളും സമ്മേളനം നടക്കുന്ന റായ്പൂരിലേക്ക് പുറപ്പെടുകയും ചെയ്തു. ഇവർ ഇനി എന്തു ചെയ്യും എന്ന അവസ്ഥയിലാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News