സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി. ഡിസംബര്‍ മാസത്തെ കുടിശ്ശികയാണ് ഇന്ന് മുതല്‍ വിതരണം ചെയ്യുന്നത്. ഇതിനായി 900 കോടി രൂപ സര്‍ക്കാര്‍ വിനിയോഗിക്കും. 62 ലക്ഷം പേരിലേക്കാണ് ഇന്ന് മുതല്‍ പെന്‍ഷന്‍ എത്തുക. 1600 രൂപയാണ് പ്രതിമാസ ക്ഷേമപെന്‍ഷന്‍. 900 കോടി രൂപയില്‍ 770 കോടി രൂപ സാമൂഹ്യ ക്ഷേമ പെന്‍ഷനായും 130 കോടി രൂപ ക്ഷേമ നിധി ബോര്‍ഡ് വഴിയും നല്‍കും.
സഹകരണ ബാങ്കുകള്‍ വഴി പാവപ്പെട്ട ജനങ്ങള്‍ക്ക് വീടുകളില്‍ നേരിട്ടും ബാങ്ക് വഴിയും പെന്‍ഷന്‍ തുക വിതരണം ചെയ്യും. ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ ഈ മാസം കൊടുത്തു തീര്‍ക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കുടിശ്ശിക ഒറ്റത്തവണയായി മാര്‍ച്ചില്‍ നല്‍കാനുമാണ് ആലോചന. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.
കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷത്തില്‍ താഴെയുള്ള 60 വയസിന് മുകളിലുള്ള പാവപ്പെട്ടവര്‍ക്കാണ് സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ കിട്ടുക. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ഷേമപെന്‍ഷന്‍ വിതരണം മുടങ്ങാതിരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here