കാല് മാറി ശസ്ത്രക്രിയ, ഡോക്ടര്‍ ചികിത്സാപിഴവ് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ ചികിത്സാപ്പിഴവ് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇടത് കാലിന് പകരം വലതു കാലില്‍ ശസ്ത്രക്രിയ നടത്തിയെന്ന് ഡോക്ടര്‍ സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് നാഷണല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി കൂടിയായ ഡോ. പി. ബെഹിര്‍ഷാന്‍ തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നത്. സത്യത്തില്‍ ഇടത് കാലിന് വേണ്ടിയാണ് ഞാന്‍ മുന്നൊരുക്കം നടത്തിയത്. നിങ്ങള്‍ പറയുന്നതെല്ലാം ശരിയാണ്. എനിക്ക് വേറൊന്നും പറയാനില്ല- ഇതാണ് വീഡിയോയില്‍ ഡോക്ടര്‍ ബെഹിര്‍ഷാന്‍ പറയുന്നത്. സജ്‌നയുടെ ബന്ധുക്കളാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.

കക്കോടി സ്വദേശിനി സജ്‌നയുടെ ഇടത് കാലിന് പകരമാണ് വലത് കാലില്‍ ശസ്ത്രക്രിയ നടത്തിയത്. വാതിലിന് ഇടയില്‍ കാല് കുടുങ്ങിയതിനെ തുടര്‍ന്നാണ് ഇവര്‍ ചികിത്സ തേടിയത്. ഡിഎംഒയ്ക്കും ആരോഗ്യമന്ത്രിക്കും സംഭവം ചൂണ്ടിക്കാട്ടി സജ്‌ന പരാതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News