ലോകബാങ്കിൻ്റെ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ

മാസ്റ്റർകാർഡിന്റെ മുൻ സിഇഒ അജയ് ബംഗയെ ലോകബാങ്കിൻ്റെ തലവനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തു. ഇന്ത്യൻ വംശജനായ ബംഗ നിലവിൽ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജനറൽ അറ്റ്‌ലാന്റിക്കിന്റെ വൈസ് ചെയർമാനാണ്. നിലവിലെ പ്രസിഡൻ്റ് ഡേവിഡ് മാൽപാസിൻ്റെ പിൻഗാമിയായിട്ടാണ് ബംഗയുടെ സ്ഥാനാരോഹണം.

ബാങ്കിംഗ് മേഖലയിൽ 30 വർഷത്തിലധികം അനുഭവസമ്പത്തുള്ള ബംഗ മാസ്റ്റർകാർഡിലും അമേരിക്കൻ റെഡ് ക്രോസ്, ക്രാഫ്റ്റ് ഫുഡ്‌സ്, ഡൗ ഇൻക് എന്നിവയുടെ ബോർഡുകളിലും ഉന്നത പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News