കോട്ടയത്ത് വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു, ഭര്‍ത്താവിനും മകനും പരുക്ക്

കോട്ടയം മണിമലയില്‍ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. പരുക്കുകളോടെ ഭര്‍ത്താവ് സെല്‍വരാജനെയും (76) മകന്‍ വിനീഷിനെയും (30) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി 12.30നാണ് വീടിനുള്ളില്‍ തീ പടര്‍ന്നത്. വീടിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. മുകള്‍ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും 2 മക്കളും രക്ഷപ്പെട്ടു. വിനീഷ് ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയശേഷം മുകള്‍നിലയില്‍നിന്ന് താഴേക്കു ചാടിയത്. ഇതിനിടെയാണ് വിനീഷിന് പരുക്കേറ്റത് താഴത്തെ നിലയില്‍ ഉണ്ടായിരുന്ന സെല്‍വരാജനെയും രാജത്തെയും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്നു പുറത്തെത്തിച്ചു. വിഷപ്പുക ശ്വസിച്ചതു രാജത്തിന്റെ നില ഗുരുതരമാക്കിയിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജത്തെ രക്ഷിക്കാനായില്ല.

അപകടവിവരം അറിഞ്ഞ് കാഞ്ഞിരപ്പള്ളി അഗ്‌നിരക്ഷാ സേന എത്തിയെങ്കിലും വാഹനം വീടിനു സമീപത്തേക്ക് എത്താതിരുന്നതിനാല്‍ ഒരു കിലോമീറ്റര്‍ നടന്നാണ് ഉദ്യോഗസ്ഥര്‍ തീപടർന്ന വീട്ടില്‍ എത്തിയത്. ഈ സമയം നാട്ടുകാര്‍ കിണറ്റില്‍നിന്നു വെള്ളം കോരി രക്ഷാപ്രവര്‍ത്തനം നടത്തി. കിണറിന്റെ മോട്ടര്‍ ഉള്‍പ്പെടെ കത്തിപ്പോയതും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചിരുന്നു. താഴത്തെ നില പൂര്‍ണമായും നശിച്ച നിലയിലാണ്. വീടു മുഴുവന്‍ കനത്ത പുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News