ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവം, കേസെടുത്ത് അടിമാലി പൊലീസ്

അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കഞ്ഞിക്കുഴി സ്വദേശി വിനീതിനാണ് മർദ്ദനമേറ്റത്. യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അടിമാലി സ്വദേശിയായ ജസ്റ്റിൻ, കണ്ടാലറിയാവുന്ന മറ്റൊരാളും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചു എന്നാണ് യുവാവിന്റെ മൊഴി.

എസ്ഇ, എസ്ടി പീഡനനിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വിനീതിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ എസ്എസ്ടി കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

അടിമാലി ശാന്തിഗിരി മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിനിടെയായിരുന്നു ആദിവാസി യുവാവിന് നേരെയുള്ള ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതേ തുടര്‍ന്ന് എസ് സി- എസ്ടി കമ്മീഷന്‍ കേസെടുത്തിരുന്നു. എന്നാല്‍ പരാതി ലഭിക്കാതിരുന്ന സാഹചര്യത്തില്‍ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ക്ഷേത്ര കമ്മിറ്റി സംഭവത്തില്‍ പരാതി നല്‍കിയതോടെ പൊലീസ് നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News