അനൂപ് മേനോന്റെ ‘നിഗൂഢം’, ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

അനൂപ് മേനോനെ നായകനാക്കി നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി.ജെ, ബെപ്‌സണ്‍ നോര്‍ബെല്‍ എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘നിഗൂഢം’ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. ‘എ ടെയ്ല്‍ ഒഫ് മിസ്റ്റീരിയസ് ജേര്‍ണി’- നിഗൂഢമായ ഒരു യാത്രയുടെ കഥയെന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍ .

ജി & ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജേഷ് എസ്.കെ. നിര്‍മ്മിക്കുന്ന നിഗൂഢത്തിന്റെ ചിത്രീകരണം നാളെ തിരുവനന്തപുരത്ത് തുടങ്ങും. അനൂപ് മേനോനോടൊപ്പം ഇന്ദ്രന്‍സ്, സെന്തില്‍ കൃഷ്ണ, റോസിന്‍ ജോളി, ഗൗതമി നായര്‍, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം-പ്രദീപ് നായര്‍, സംഗീനം-റോണി റാഫേല്‍, ഗാനങ്ങള്‍-കൃഷ്ണ ചന്ദ്രന്‍ സി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – എസ് മുരുകന്‍, കലാ സംവിധാനം. – സാബുറാം, വസ്ത്രാലങ്കാരം-ബസി ബേബി ജോണ്‍, മേയ്ക്കപ്പ്-സന്തോഷ് വെണ്‍പകല്‍, എഡിറ്റിംഗ് – സുബിന്‍ സോമന്‍, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ – ശങ്കര്‍ , എസ്.കെ, ഫിനാന്‍സ് കണ്‍ട്രോളര്‍ – സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് – ഹരി കാട്ടാക്കട, പ്രൊഡക്ന്‍ മാനേജര്‍ – കുര്യന്‍ ജോസഫ്, സ്റ്റില്‍സ് – അജി മസ്‌ക്കറ്റ് , മീഡിയ ഡിസൈന്‍-പ്രമേഷ് പ്രഭാകര്‍ തുടങ്ങിയവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News