ഇൻസ്റ്റാഗ്രാമിലേക്കായി റീൽസ് ഷൂട്ട്: യുവാക്കൾ ട്രെയിനിടിച്ച് മരിച്ചു

ഇൻസ്റ്റാഗ്രാമിലേക്കും മറ്റ് സാമൂഹ്യ മീഡിയകളിലേക്കുമായി വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ രണ്ട് യുവാക്കൾ ട്രെയിനിടിച്ച് മരിച്ചു. ദില്ലിയിലെ ഷഹ്ദരയിൽ റെയിൽവേ ട്രാക്കിൽ റീൽസ് ഷൂട്ട് ചെയ്യുന്നതിനിടയിലാണ് യുവാക്കൾക്ക് അപകടമുണ്ടായത്. വാൻഷ് ശർമ്മ (23), മോനു എന്ന വരുൺ (20) എന്നിവരാണ് മരിച്ചത്.

അപകട വാർത്ത പ്രദേശവാസികളാണ് പൊലീസിനെ വിളിച്ചറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ക്രാന്തി നഗർ മേൽപ്പാലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിൽ നിന്നും യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. മോനു സമീപത്തെ കടയിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയാണ്.വാൻഷ് ശർമ്മ മൂന്നാം വർഷ ബി.ടെക് വിദ്യാർത്ഥിയായിരുന്നു. ഇരുവരും മൊബൈൽ ഫോണിൽ റീലുകളും ഷോർട്ട് ഫിലിമുകളും വീഡിയോകളും നിർമ്മിക്കുകയും അവ റെക്കോർഡ് ചെയ്യാൻ സ്ഥിരമായി റെയിൽവേ ട്രാക്കിൽ വരുകയും ചെയ്യുമായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെടുത്തു.

2011- 2017 കാലയളവിൽ സെൽഫിയും റീൽസും എടുക്കുന്നതിനിടയിൽ ഉണ്ടായ അപകട മരണങ്ങൾ പലതും നടന്നിരിക്കുന്നത് ഇന്ത്യയിലാണെന്ന് യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News