കോഴിക്കോട് എൻഐടിയിലും കാവിവൽക്കരണം

കോഴിക്കോട് എൻഐടിയെ കാവിവത്ക്കരിക്കാൻ നീക്കം. എൻഐടിയും ആർഎസ്എസ് അധീനതയിലുള്ള ചാലപ്പുറം കേസരി ഭവനിലെ മാധ്യമ വിദ്യാഭ്യാസ സ്ഥാപനമായ മഹാത്മാളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഇന്ന് ഒപ്പിടും. കേന്ദ്ര മന്ത്രി മുരളീധരൻ്റെ സാന്നിധ്യത്തിലാണ് ധാരണപത്രത്തിൽ ഒപ്പിടുന്നത്. നേരത്തേ ജെഎൻയുവിലും മാഗ് കോമുമായി സഹകരിക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

ആർഎസ്എസും സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്ന ഡയറക്ടറാണ് ക്യാമ്പസുകളെ കാവി വത്ക്കരിക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് ഇതിനോടകം വിമർശനമുയർന്നിട്ടുണ്ട്. സംഘപരിവാർ അനുകൂല മാധ്യമ പ്രവർത്തകരെ സൃഷ്ടിക്കുക എന്ന അജണ്ടയാണ് ഇതിന് പിന്നിലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

സംഘപരിവാറുമായി എൻഐടി ധാരണാപത്രം ഒപ്പുവെക്കുന്നതിലൂടെ ടെക്ക്നിക്കൽ റൈറ്റിംഗ്, കണ്ടൻ്റ് റൈറ്റിംഗ്‌, മീഡിയ ടെക്ക്നോളജി, ഇൻ്റർനാഷണൽ സ്റ്റഡീസ് തുടങ്ങിയ വിദ്യാഭ്യാസ മേഖലകളിൽ ഇരു സ്ഥാപനങ്ങളും സഹകരിച്ച് പ്രവർത്തിക്കും. സെനറ്റ് കോഴ്സുകൾക്ക് അംഗീകാരം ലഭിക്കുന്നതോടെ എൻഐടി അധ്യാപകർക്കൊപ്പം മാഗ്കോം തീരുമാനിക്കുന്നവരായിരിക്കും ക്ലാസുകൾ നയിക്കുക.

എൻഐടി ഡയറക്ടർ പൊഫസർ കൃഷ്ണപ്രസാദ്’ കേസരി ഭവനിൽ നടന്ന മാഗ് കോം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.കഴിഞ്ഞ ദിവസം എൻഐടി ക്യാമ്പസിൽ നടന്ന എബിവിപി സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News