യുക്രെയിനിൽ നീതിയുക്തവും ശാശ്വതവുമായ സമാധത്തിന് വേണ്ടി ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്നു. റഷ്യയുടെ പിൻമാറ്റം ആവശ്യപ്പെട്ട് യുക്രെയിനും അവരെ പിന്തുണക്കുന്നവരും ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയത്തിൽ നിന്നാണ് ഇന്ത്യയടക്കം 32 രാജ്യങ്ങൾ വിട്ടുനിന്നത്.
റഷ്യ-യുക്രെയിന്‍ യുദ്ധം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അവതരിപ്പിച്ച പ്രമേയം 193 അംഗ യുഎന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചു. പ്രമേയത്തിന് അനുകൂലമായി 141 വോട്ടും എതിർത്ത് ഏഴ് വോട്ടുമാണ് ലഭിച്ചത്.
പരസ്പരമുള്ള ശത്രുത അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും ചർച്ചയിലൂടെ നയതന്ത്രപരമായി പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ആവശ്യപ്പെട്ടു.ശാശ്വത സമാധാനം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നത് അതിനാലാണ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here