കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പ്രതിപക്ഷമില്ലാത്ത ഇന്ത്യ എന്നതാണ് ബിജെപി നയമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു. കേരളത്തില്‍ എത്തുമ്പോള്‍ കേന്ദ്ര ഏജന്‍സികളെ സ്വാഗതം ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

പ്രതിപക്ഷ മുക്ത ഭാരതം എന്ന ലക്ഷ്യം നേടുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളെ താറടിച്ച് കാണിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കയറൂരി വിടുകയാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. രാഷ്ട്രീയ പക പോക്കല്‍ മാത്രമാണ് ലക്ഷ്യം. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്കെതിരായ നടപടികളും രാഷ്ട്രീയ പ്രേരിതമാണെന്നാന്ന് സിപിഐഎം നിലപാട്. കേരളത്തില്‍ എത്തുമ്പോള്‍ കേന്ദ്ര ഏജന്‍സികളെ സ്വാഗതം ചെയ്യുന്ന നിപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു.

ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍ പിടിവാശി തുടരുകയാണ്. ഇന്നല്ലെങ്കില്‍ നാളെ ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടേണ്ടി വരും. ദുരിതാശ്വാസ നിധി തട്ടിപ്പ് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജാഥയുടെ ഭാഗമായി വയനാട്ടിലെ പ്രധാന വ്യക്തിത്വങ്ങളുമായി ഗോവിന്ദന്‍മാസ്റ്റര്‍ കൂടിക്കാഴ്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News