ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ വിളയാട്ടം

ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ഇന്ന് വെളുപ്പിന് 12 മണിയോടുകൂടി ശാന്തന്‍ പാറ ചുണ്ടലില്‍ എത്തിയ കാട്ടാന വീട് തകര്‍ത്തു. ചൂണ്ടല്‍ വളവുകാട് ചുരുളിനാഥന്റെ വീടാണ് അരികൊമ്പൻ തകര്‍ത്തത്. സമീപത്തുള്ള ജോണ്‍സണ്‍ എന്നയാളുടെ കൃഷി സ്ഥലവും നശിപ്പിച്ചു.നേരം പുലരുന്നത് വരെ ചുണ്ടല്‍ കുരിശ്ശടി കോളനിയില്‍ നിലയുറപ്പിച്ച അരിക്കൊമ്പന്‍ പിന്നീട് രാവിലെ മൂന്ന് മണിയോടുകൂടി പന്നിയാര്‍ മേഖലയിലേക്ക് പോവുകയായിരുന്നു.

ഇന്നലെ രാത്രി ജനവാസ കേന്ദ്രമായ കൂടുതറ ഭാഗത്താണ് കാട്ടാനകള്‍ തമ്പടിച്ചിരുന്നത് . രാവിലെ പുഴ കടന്ന് തമിഴ്‌നാട്ടിലേക്ക് കാട്ടാനകൾ പ്രവേശിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയും അരിക്കൊമ്പന്‍ രണ്ട് വീടുകള്‍ തകര്‍ത്തിരുന്നു. ശാന്തന്‍പാറ ചുണ്ടലില്‍ മാരി മുത്തുവിന്റെയും, ആറുമുഖന്റെയും വീടുകളാണ് അരിക്കൊമ്പന്‍ അന്ന് തകര്‍ത്തത്. അട്ടപ്പാടി പുതൂരിലും കാട്ടാനക്കൂട്ടം എത്തി. ഭവാനി പുഴയില്‍ വെള്ളം കുടിക്കാന്‍ എത്തിയതാണ് കാട്ടാനക്കൂട്ടം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News