തിരുവനന്തപുരത്ത് വൃദ്ധ മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം

തിരുവനന്തപുരത്ത് വൃദ്ധ മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം. മയക്കുമരുന്നിന് അടിമയായ മകനാണ് അമ്മയെ മര്‍ദ്ദിച്ചത്. മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തില്‍ ശ്രീജിത്ത് എന്ന രാജേഷിനെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര മാമ്പഴക്കര സ്വദേശിനി ശാന്തയാണ് ലഹരിക്ക് അടിമയായ മകന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.

ശാന്തയും മകനും മാത്രമാണ് വീട്ടില്‍ കഴിയുന്നത്. സ്ഥിരം മദ്യപാനിയായ ശ്രീജിത്ത് മാതാവിനെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് ഇയാള്‍ക്ക് നിരവധി തവണ താക്കീത് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News