ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ തകര്‍ന്നടിഞ്ഞ് അദാനി ഓഹരികള്‍

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ തകര്‍ന്നടിഞ്ഞ് അദാനി ഓഹരികള്‍. ഒരു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് ഉണ്ടായത് 12 ലക്ഷം കോടി രൂപയുടെ നഷ്ടമാണ്. ജനുവരി 25 ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ലോകത്തെ ശത കോടീശ്വരന്‍മാരില്‍ മൂന്നാം സ്ഥാനത്തായിരുന്ന അദാനി ഇപ്പോള്‍ 29-ാം സ്ഥാനത്താണ്.

അദാനിക്കെതിരായ ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതില്‍ പിന്നെ അദാനിയുടെ ഓഹരികളൊന്നും തന്നെ നേട്ടപ്പട്ടിക കണ്ടിട്ടില്ല. അദാനി ഓഹരികള്‍ക്ക് 52 ആഴ്ച്ചയായി നിലനിന്നിരുന്ന ഉയര്‍ച്ചയാണ് ചരിത്രത്തില്‍ ഇല്ലാത്തവണ്ണം കൂപ്പ്കുത്തിയത്.10 അദാനി ഓഹരികളുടെയും മൊത്തം വിപണി മൂലധനം ഒരു മാസത്തിനുള്ളില്‍ 62% കുറഞ്ഞ് 7.32 കോടി രൂപയായി. അദാനി ഗ്രീന്‍ എനര്‍ജി കമ്പനിയുടെ ഓഹരിയുടെ വിപണി മൂല്യവും 84% ആയി ഇടിഞ്ഞു.

അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, അദാനി ട്രാന്‍സ്മിഷന്‍ അദാനി ടോട്ടല്‍ ഗ്യാസ് എന്നീ കമ്പനികളുടെ ഓഹരികളും തകര്‍ച്ചയുടെ വക്കിലാണ്. അദാനി സ്ഥാപനങ്ങളിലെ ആഭ്യന്തര നിക്ഷേപകരില്‍ ഒരാളായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍ഐസിയും ഏതാണ്ട് മുപ്പതിനായിരം കോടി രൂപയുടെ നഷ്ടത്തിലാണ്.

അതേസമയം, അദാനി- ഹിന്‍ഡന്‍ബര്‍ഗ് വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ വിലക്കണമെന്ന അഭിഭാഷകനായ എം.എല്‍ ശര്‍മയുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. മാധ്യമങ്ങളെ വിലക്കിയുള്ള ഉത്തരവുകള്‍ സാധ്യമല്ലെന്ന് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News