ഹക്കീം ഫൈസിയുടെ രാജി; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് സമസ്ത

വാഫി-വഫിയ്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും യാതൊരു വിധ ആശങ്കയും വേണ്ടെന്ന് സമസ്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. പഠനത്തിനാവശ്യമായ ക്രമീകരണങ്ങൾ നടത്താനും തുടർ നടപടികൾ കൈക്കൊള്ളാനും സിഐസി പ്രസിഡണ്ട് കൂടിയായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയതായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാർ എന്നിവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് സമസ്ത ഇക്കാര്യം വ്യക്തമാക്കിയത്.

ഹക്കീം ഫൈസി അദൃശേരിയുടെ രാജിയെ തുടർന്ന് കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് വരികയും സാദിഖലി തങ്ങളെ കാണുകയും ചെയ്തിരുന്നു.ഹക്കീം അദൃശേരി സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും രാജിവെച്ചത് പഠനത്തെ ബാധിക്കുമെന്ന ആശങ്കയാണ് വിദ്യാർത്ഥികൾ സാദിഖലി തങ്ങളെ അറിയിച്ചത്. ഇതിനെ തുടർന്നാണ് സമസ്ത നേതാക്കൾ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

ഹക്കിം ഫൈസി അദൃശേരി സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവച്ചതോടെയാണ് വാഫി സ്ഥാപനങ്ങളിൽ പ്രതിസന്ധി ആരംഭിച്ചത്. ഹക്കിം ഫൈസിയെ കൂടാതെ അധ്യാപക- അനധ്യാപകർ ഉൾപ്പെടെ നൂറിലധികം സിഐസി ജീവനക്കാർ ഇതിനോടകം തന്നെ രാജി സമർപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News