കഴുത്തിലെ കറുപ്പകറ്റാൻ ഇതാ ചില വഴികള്‍

സ്‌കിന്‍കെയര്‍ ചെയ്യുമ്പോള്‍ പലരും കഴുത്ത് ഒഴിവാക്കി മുഖം മാത്രം ശ്രദ്ധിക്കുന്ന പതിവുണ്ട്. ഇതാണ് പിഗ്മെന്റേഷന്‍, ഇരുണ്ട കഴുത്ത് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പ്രധാനകാരണം. മുഖം പോലെ തന്നെ വെയിലും പൊടിയും ഏല്‍ക്കുന്ന കഴുത്തിന് ഒരേ പ്രാധാന്യം നല്‍കിവേണം സംരക്ഷിക്കാന്‍.

കറ്റാര്‍വാഴ

കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ നിങ്ങളുടെ സ്വാഭാവികമായ നിറം മെച്ചപ്പെടുത്താന്‍ സഹായിക്കും. പിഗ്മെന്റേഷന് കാരണമാകുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും കറ്റാര്‍വാഴ നല്ലതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ജലാംശം നല്‍കാനും പോഷിപ്പിക്കാനും സഹായിക്കുന്നു.

ഓറഞ്ച് തൊലി

സ്‌കിന്‍ വൈറ്റണിങ് ഗുണങ്ങളുള്ള ഓറഞ്ച് ചര്‍മ്മത്തെ ഇരുണ്ടതാക്കുന്ന ടൈറോസിന്‍ എന്ന സംയുക്തത്തിനെതിരെ പ്രവര്‍ത്തിക്കും. ഓറഞ്ച് തൊലി പൊടിച്ച് വെള്ളത്തില്‍ ചാലിച്ച് കഴുത്തിലെ ഇരുണ്ട് ഭാഗങ്ങള്‍ 10-15 മിനിറ്റ് പുരട്ടാം.

ഉരുളക്കിഴങ്ങ് ജ്യൂസ്

ധാരാളം സ്റ്റാര്‍ച്ച് അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങിന് ബ്ലീച്ചിങ് സ്വഭാവമുണ്ട്. ഇത് സ്‌കിന്‍ തിളക്കമുള്ളതാക്കും. ഉരുളക്കിഴങ്ങ് അരച്ചെടുക്കുന്ന ജ്യൂസ് തേക്കുമ്പോള്‍ കറുത്ത പാടുകള്‍ മാറ്റി ഓരേ സ്‌കിന്‍ ടോണ്‍ നേടാനാകും.

തൈര്

ചര്‍മ്മത്തിന് നിറം നല്‍കുന്ന പ്രകൃതിദത്ത എന്‍സൈമുകളാല്‍ സമ്പന്നമാണ് തൈര്. ഇത് ചര്‍മ്മത്തെ ആഴത്തില്‍ പോഷിപ്പിക്കാനും മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കും. ഇത് ചര്‍മ്മത്തെ മൃദുവും മിനുസമാര്‍ന്നതുമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News