ഭിന്നതക്കിടയിൽ “തെരഞ്ഞെടുപ്പില്ല”: തീരുമാനവുമായി കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം അവസാനിച്ചു

കോൺഗ്രസിൻ്റെ 85-ാം പ്ലീനറി സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഭിന്നത. കോൺഗ്രസ്‌ പ്രവർത്തക സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടായത്. തെരഞ്ഞെടുപ്പ് വേണ്ട എന്ന് ഭൂരിപക്ഷ അഭിപ്രായമുയർന്നതോടെ നാമനിർദേശം ചെയ്യുന്ന പതിവ് രീതി തുടരാൻ യോഗത്തിൽ ധാരണയാവുകയായിരുന്നു. തർക്കം ഉണ്ടായതിനെ തുടർന്ന് പ്രവർത്തക സമിതി പുനഃ സംഘടിപ്പിക്കാനുള്ള ചുമതല കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് നൽകാനും ഭൂരിപക്ഷാഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ യോഗം തീരുമാനിച്ചു.

കോൺഗ്രസ് അധ്യക്ഷൻമാരെയും കോൺഗ്രസിൽ നിന്നുള്ള പ്രധാനമന്ത്രിമാരെയും പ്രവർത്തക സമിതിയിൽ സ്ഥിരാംഗങ്ങളാക്കാൻ ഭരണഘടനാ ഭേദഗതി അവതരിപ്പിക്കും.പ്രവർത്തക സമിതിയിൽ ദളിത് , വനിത, യുവ പ്രാതിനിധ്യം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി.

അതേസമയം, നാല്പത്തിയഞ്ചിൽ അധികം നേതാക്കൾ പങ്കെടുത്ത സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ നിന്നും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തില്ല. പ്ലീനറിയിൽ അവതരിപ്പിക്കുന്ന 6 പ്രമേയങ്ങൾക്ക് അന്തിമരൂപം നൽകാനുള്ള സബ്ജക്ട് കമ്മിറ്റി ഇന്ന് വെകിട്ട് ചേരും. സബ്ജക്ട് കമ്മിറ്റി നിർദ്ദേശിക്കുന്ന പ്രമേയങ്ങളിൽ വിശദമായ ചർച്ച ശനിയാഴ്ചയും ഞായറാഴ്ചയും പ്ലീനറി സമ്മേളനത്തിൽ നടക്കും.2024 ലെ ലോക്സഭ തെരഞ്ഞെടുപ്പുകളിലെയടക്കം കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് സമ്മേളനത്തിൽ പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News