വാട്‌സാപ്പില്‍ അയച്ച സന്ദേശങ്ങള്‍ ഇനി എഡിറ്റ് ചെയ്യാം

ഇന്ന് ലോകത്തെ ഏറ്റവും ജനപ്രിയ ആപ്പുകളിലൊന്നാണ് വാട്‌സാപ്പ്. വ്യക്തികളുടെ ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഈ ആപ്പ് മാറിക്കഴിഞ്ഞു. വാട്‌സാപ്പില്‍ ഇടയ്ക്കിടെ വരുന്ന അപ്‌ഡേറ്റുകളെല്ലാം ഏവരും ആകാംക്ഷയോടെയാണ് കാത്തിരിക്കാറ്. ഇപ്പോള്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വാട്‌സാപ്പില്‍ അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ വരുന്നെന്നാണ് വിവരം.

‘വാബീറ്റാ ഇന്‍ഫോ’ ആണ് വാട്‌സാപ്പിലെ പുതിയ ഫീച്ചറിന്റെ വിവരം പുറത്ത് വിട്ടത്. ഇതനുസരിച്ച് ഒരു മെസേജ് അയച്ച് 15 മിനിറ്റിനുള്ളില്‍ അത് എഡിറ്റ് ചെയ്യാം. ആപ്പിള്‍ ഐ മെസേജിലും ടെലഗ്രാമിലും ഈ സൗകര്യം ഇതിനകം തന്നെ ലഭ്യമാണ്. അയച്ച മെസേജുകളില്‍ എന്തെങ്കിലും തെറ്റ് വന്നാലോ അബദ്ധം പറ്റിയാലോ ഈ എഡിറ്റ് ഫീച്ചര്‍ പ്രയോജനപ്പെടുത്തി മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

വാട്‌സാപ്പിന്റെ 23.4.0.72 ഐഒഎസ് ബീറ്റ പതിപ്പിലാണ് ഈ ലേറ്റസ്റ്റ് ഫീച്ചര്‍ കണ്ടെത്തിയിരിക്കുന്നത്. ഫീച്ചര്‍ ഇപ്പോഴും നിര്‍മ്മാണഘട്ടത്തിലാണ്. ഏതായാലും വാട്‌സാപ്പിലെ എഡിറ്റ് ഫീച്ചറിനായി കാത്തിരിക്കുകയാണ് ടെക് ലോകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News