പൈലറ്റിനെ മാറ്റി, വിമാനം ഉടൻ ദമാമിലേക്ക് തിരിക്കും

ദമാമിലേക്കുള്ള യാത്രക്കിടയിൽ അടിയന്തിരമായി  തിരുവനന്തപുരത്ത് ഇറക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ തകരാറുകൾ പരിഹരിച്ചു. ഉടൻ  ഇതേ വിമാനം തന്നെ ദമാമിലേയ്ക്ക് തിരിക്കും എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ മറ്റൊരു പൈലറ്റാകും വിമാനം പറത്തുക എന്നാണ് റിപ്പോർട്ടുകൾ.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രാവിലെ 9:45ന് 176 യാത്രക്കാരുമായി ദമാമിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് IX 385 ആണ് സാങ്കേതിക തകരാറിനെ തുടർന്ന് 12:15 ന്  തിരുവനന്തപുരത്ത് അടിയന്തിര ലാൻഡിംഗ് നടത്തിയത്. തുടർന്ന് വിമാനത്തിലെ യാത്രക്കാരെ ട്രാൻസിറ്റ് ലോഞ്ചിലേക്ക് മാറ്റി. വിമാനം റൺവേയിൽനിന്ന് മാറ്റി തകരാർ പരിഹരിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയ ശേഷം യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാല്‍  വിമാനത്താവളത്തിൽ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ പിൻവലിച്ചു.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിമാനം ടേക്ക് ഒഫ് ചെയ്തപ്പോൾ പിൻഭാഗം താഴെ ഉരസിയിരുന്നു. കരിപ്പൂരില്‍ അടിയന്തര ലാന്‍ഡിംഗിന് കഴിയാത്തതിനാല്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ വിമാനം തിരിച്ചിറക്കാൻ പരിഗണിച്ചു. എന്നാൽ  ഒടുവില്‍ തിരുവനന്തപുരം വിമാനത്താവളം അടിയന്തിര ലാന്‍ഡിംഗിന് തീരുമാനിക്കുകയായിരുന്നു.വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമാണ് തിരുവനന്തപുരത്ത് സുരക്ഷിതമായി നിലത്തിറക്കിയത്.

ഇതിനായി വിമാനം പതിനൊന്ന് തവണ ആകാശത്ത് ചുറ്റിപ്പറന്നു. കോഴിക്കോട് മൂന്ന് തവണയും തിരുവനന്തപുരത്ത് എട്ട് തവണയുമാണ് ചുറ്റിപ്പറന്നത്. ആദ്യം ലാന്‍ഡിംഗ് നിശ്ചയിച്ചിരുന്നത് 11:03നായിരുന്നുവെങ്കിലും  ഇന്ധനം ബാക്കിയുള്ളതിനാൽ അത് സാധ്യമായില്ല. തുടർന്ന് രണ്ടര മണിക്കൂർ നീണ്ടുനിന്ന ആശങ്കകൾ അവസാനിപ്പിച്ച്  ജീവനക്കാരുൾപ്പെടെ 182 പേരുമായി വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News