വളര്‍ത്തുമീന്‍ ചത്ത വിഷമം, പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു

മലപ്പുറം ചങ്ങരംകുളത്ത് വളര്‍ത്തു മീന്‍ ചത്ത മനോവിഷമത്തില്‍ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു. ചങ്ങരംകുളം പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തില്‍ രവീന്ദ്രന്റെ മകന്‍ റോഷന്‍ ആര്‍. മേനോന്‍(13) ആണ് ആത്മഹത്യ ചെയ്തത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. പ്രാവിന് തീറ്റ കൊടുക്കാന്‍ വീടിന്റെ ടെറസിന് മുകളില്‍ പോയ റോഷനെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോയി നോക്കുകയായിരുന്നു. ടെറസിന് മുകളിലെ ഷെഡില്‍ ഇരുമ്പ് പൈപ്പില്‍ പ്ലാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു റോഷന്‍. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

വീട്ടിലെ അക്വേറിയത്തില്‍ വളര്‍ത്തിയിരുന്ന മീന്‍ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നു കുട്ടിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച റോഷന്‍. മൃതദേഹം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News