ശിവശങ്കര്‍ വീണ്ടും റിമാന്‍ഡില്‍

യൂണിടാക് കോഴക്കേസില്‍ എം ശിവശങ്കര്‍ വീണ്ടും റിമാന്‍ഡില്‍. കൊച്ചി കലൂരിലെ PMLA കോടതിയാണ് ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തത്. ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കി. ശിവശങ്കറിന്റെ അപേക്ഷ പരിഗണിച്ച് അടച്ചിട്ട മുറിയിലായിരുന്നു കോടതി നടപടികള്‍.

ഇതിനിടെ ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ കോടതി പിന്നീട് പരിഗണിക്കും. യൂണിടാക് കോഴക്കേസില്‍ അറസ്റ്റ് ചെയ്ത ശിവശങ്കറിനെ ഇ.ഡി രണ്ടു തവണയായി 9 ദിവസമാണ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News