അടുത്ത 100 ദിനത്തില്‍ 40,000 പട്ടയങ്ങള്‍ കൂടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് അടുത്ത 100 ദിനത്തില്‍ 40,000 പട്ടയങ്ങള്‍ കൂടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2,53,536 പട്ടയങ്ങള്‍ ഇതുവരെ നല്‍കി. പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വില്ലേജ് തല ജനകീയ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെയാണ് ജനകീയ സമിതികള്‍ പുനഃസംഘടിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന റവന്യൂദിനാഘോഷവും അവാര്‍ഡ് വിതരണവും കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. റവന്യൂ വകുപ്പിന്റെ, യുട്യൂബ് ചാനലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. റവന്യൂ വകുപ്പില്‍ അപൂര്‍വ്വം ചിലര്‍ സ്ഥാപിത താത്പര്യത്തോടെ പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഫയലുകള്‍ മനഃപൂർവം വൈകിപ്പിക്കുന്നു. കേരളത്തിന്റെ വികസനം ഏതെങ്കിലും ഒരു വകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ല, എല്ലാ വകുപ്പുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണം.

നവ കേരള സൃഷ്ടിയില്‍ റവന്യൂ വകുപ്പിന് വലിയ പങ്കുണ്ട്. എന്നാല്‍ ഒറ്റപ്പെട്ട ചില റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥാപിത താത്പര്യത്തില്‍ ജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂരിപക്ഷം ഉദ്യോഗസ്ഥരും മികച്ച പ്രവര്‍ത്തനം നടത്തുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ മാത്രം മറ്റൊരു വഴി സ്വീകരിക്കേണ്ടതില്ല. ഇത് സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News