അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ തടാനായാകില്ലെന്ന് സുപ്രീംകോടതി. അഭിഭാഷകനായ എം എല്‍ ശര്‍മ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇത് വ്യക്തമാക്കിയത്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ അന്തിമ വിധി വരുന്നതുവരെ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയണമെന്നായിരുന്നു ശര്‍മയുടെ ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് പി എസ് നരസിംഹ, ജെ ബി പര്‍ധിവാല എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഓഹരി നിക്ഷേപകരുടെ പരിരക്ഷയ്ക്കായി സുപ്രീംകോടതി വിദഗ്ധസമിതി രൂപീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സമിതിയിലേക്കുള്ള പേരുകള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ കേന്ദ്രം ശ്രമിച്ചെങ്കിലും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരസിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരിവിപണിയിലുണ്ടായ തകര്‍ച്ച ആവര്‍ത്തിക്കാതിരിക്കാനുള്ള പഠനത്തിനായുള്ളതാണ് സമിതി.
അതേസമയം, ഒരു മാസം കൊണ്ട് അദാനി ഓഹരി നിക്ഷേപകര്‍ക്ക് ഉണ്ടായത് 12 ലക്ഷം കോടി രൂപയുടെ നഷ്ടമാണ്. ജനുവരി 25 ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ലോകത്തെ ശതകോടീശ്വരന്‍മാരില്‍ മൂന്നാം സ്ഥാനത്തായിരുന്ന അദാനി ഇപ്പോള്‍ 29-ാം സ്ഥാനത്താണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here