പിണറായി തന്റെ റോള്‍ മോഡലെന്ന് തമിഴ്‌നാട്ടിലെ മൂന്നാം ക്ലാസുകാരി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട്ടിലെ മൂന്നാം ക്ലാസുകാരിയുടെ സ്‌നേഹസമ്മാനം. മധുര വേദിക് വിദ്യാശ്രമം സിബിഎസ്ഇ സ്‌കൂളില്‍ പഠിക്കുന്ന ആന്‍ഞ്ചലിന്‍ മിഥുനയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 444 രൂപയുടെ ചെക്ക് നല്‍കിയത്. സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയതിനൊപ്പം മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുളള കത്തും ആന്‍ഞ്ചലിന്‍ എഴുതി.

കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് മുഖ്യമന്ത്രി നടത്തുന്ന ഇടപെടലും കേരളത്തോടുള്ള അര്‍പ്പണ മനോഭാവവും ശ്രദ്ധിക്കാറുണ്ടെന്ന് മൂന്നാം ക്ലാസുകാരി കത്തില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായ താങ്കളെ റോള്‍ മോഡലാക്കാനാണ് മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത്. ജനങ്ങളെ സേവിക്കാന്‍ ജില്ലാ കളക്ടര്‍ പദവിയില്‍ എത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ആന്‍ഞ്ചലിന്‍ മിഥുന കത്തില്‍ പറഞ്ഞു. മധുര ഓമച്ചിക്കുളം ന്യൂ നാദം റോഡിലെ A10 ജയഭാരത് ഹോമിലെ ഡോ. വിഎം വിജയ ശരവണന്റെ മകളാണ് ആഞ്ചലിന്‍ മിഥുന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News