യുവാവിനെ അശ്ലീല വെബ്സീരിസില്‍ അഭിനയിപ്പിച്ചു, സംവിധായിക അറസ്റ്റില്‍

ഭീഷണിപ്പെടുത്തി അശ്ലീല വെബ്സീരിസില്‍ യുവാവിനെ അഭിനയിപ്പിച്ചെന്ന പരാതിയില്‍ സംവിധായിക അറസ്റ്റില്‍. സംവിധായിക ലക്ഷ്മി ദീപ്തയാണ് കേസില്‍ പിടിയിലായത്. അരുവിക്കര പൊലീസാണ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ലക്ഷ്മിയുടെയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി നേരത്തേ തള്ളിയിരുന്നു. ലക്ഷ്മിയെ നാളെ കോടതിയില്‍ ഹാജരാക്കും.

യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയിലാണ് സംവിധായികയുടെ അറസ്റ്റ്. പരാതിയില്‍ ഒടിടി പ്ലാറ്റ്ഫോം ഉടമകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വെങ്ങാനൂര്‍ സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്തെത്തിയത്. അശ്ലീല ചിത്രമാണെന്ന് യുവാവിനോട് ആദ്യം പറഞ്ഞിരുന്നില്ല. സിനിമയുടെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം കരാറില്‍ ഒപ്പുവപ്പിക്കുകയായിരുന്നു.

അരുവിക്കരയിലെ ആളൊഴിഞ്ഞ ഫ്ലാറ്റിലായിരുന്നു സീരീസിന്റെ ചിത്രീകരണം. അശ്ലീലചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംവിധായിക ആവശ്യപ്പെട്ടെന്നും യുവാവ് പറഞ്ഞിരുന്നു. അതേസമയം, 90 ശതമാനം നഗ്നതയാവാമെന്ന് യുവാവുമായി കരാറുണ്ടെന്നാണ് ലക്ഷ്മി അവകാശപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News