വിഐപിക്ക് കിട്ടുന്നതിലേറെ ആദരവ്, നായക്ക് അന്ത്യയാത്രയൊരുക്കി നാട്ടുകാര്‍

കൊല്ലം തഴവയില്‍ മോഷ്ടാക്കളുടെ പേടിസ്വപ്നമായിരുന്ന അപ്പു എന്ന തെരുവ്‌നായ ഇനിയില്ല. വിഐപിക്ക് കിട്ടുന്നതിലേറെ ആദരവോടെയാണ് ജനങ്ങള്‍ അപ്പുവിന് അന്ത്യയാത്ര ഒരുക്കിയത്. തഴവ പഞ്ചായത്തിലെ കുതിരപ്പന്തി ചന്തയില്‍ കച്ചവടക്കാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായിരുന്ന ആറുവയസുകാരനായ അപ്പുവെന്ന തെരുവുനായയെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തലച്ചോറിനേറ്റ വൈറസ് ബാധയായിരുന്നു മരണകാരണം. രണ്ടുദിവസം മുമ്പ് അപ്പുവിന് ചെവിയില്‍ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചിരുന്നു. ചെവിയില്‍ അണുബാധയുണ്ടെന്നും അത് തലച്ചോറിനെ ബാധിക്കാനിടയുണ്ടെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മരുന്നിനും  ജീവന്‍ രക്ഷിക്കാനായില്ല.

അപ്പു പോയ വിവരമറിഞ്ഞ് നാട് ഒന്നാകെ ദുഃഖത്തിലായി. അവര്‍ അപ്പുവിനെ കാണാന്‍ ഒഴുകിയെത്തി. മറ്റുളവരെ ദുഃഖവാര്‍ത്ത അറിയിക്കാന്‍  അനൗണ്‍സ്‌മെന്റും നടത്തി. തങ്ങളെ കാത്ത അപ്പുവിന് യോജിച്ച രീതിയില്‍ തന്നെ അന്ത്യയാത്ര നല്‍കാന്‍ നാട്ടുകാര്‍ ഒന്നടങ്കം  തീരുമാനിക്കുകയായിരുന്നു. അപ്പുവിന്റെ മൃതദേഹത്തില്‍ അവര്‍ പട്ടുമൂടി. തുടര്‍ന്ന് പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു. കൊച്ചുകുട്ടികള്‍ പോലും പുഷ്പചക്രം അര്‍പ്പിക്കാനെത്തി. അപ്പുവിന്റെ ഓര്‍മ്മയ്ക്കായി നാട്ടുകാര്‍ സ്മൃതിമണ്ഡപം നിര്‍മ്മിക്കുമെന്നും വിവരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News