ഹോട്ടൽ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്, ഒരാള്‍ പിടിയില്‍

തിരുവല്ല നഗരമധ്യത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ വനിതാ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നെടുമ്പ്രം സ്വദേശിയായ യുവാവ് പിടിയില്‍. നെടുമ്പ്രം വൈപ്പനിയില്‍ വീട്ടില്‍ ജോമി മാത്യു (45) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ജോമി ഹോട്ടലില്‍ റൂം എടുത്ത് താമസിക്കുന്ന സാഹചര്യത്തിലാണ് കേസിനാസ്പദമായ സംഭവം. രാവിലെ ക്ലീനിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരി റൂം വൃത്തിയാക്കാനായി എത്തിയപ്പോള്‍ മദ്യപിച്ച നിലയിലായിരുന്ന ജോമി  ഇവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി ജീവനക്കാരിക്ക് നേരേ ജോമി തോക്ക് ചൂണ്ടി.

ജീവനക്കാരി ബഹളം വെച്ചതോടെ മറ്റ് ജീവനക്കാര്‍ ഓടിയെത്തി ജോമിയെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന് തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു. ലൈസന്‍സ് ആവശ്യമില്ലാത്ത കൈത്തോക്കാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News