5 വര്‍ഷംകൊണ്ട് 30 ലക്ഷം പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ നല്‍കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ പ്രതിരോധ ജാഥ വയനാട്ടിലെ ആവേശോജ്വല സ്വീകരണത്തിന് ശേഷം കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി, ജനമനസ്സുകളിലൂടെ ജാഥ മുന്നേറുകയാണ്. അഞ്ച് വര്‍ഷം കൊണ്ട് 30 ലക്ഷം പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്ക് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലില്ലായ്മ പരിഹരിക്കുകയാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. 20 ലക്ഷം പേര്‍ക്ക് തൊഴിലാണ് എല്‍ഡിഎഫ് പ്രകടന പത്രികയിലെ  പ്രഖ്യാപനം. രണ്ട് വര്‍ഷംകൊണ്ട് 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി. 20 ലക്ഷം പേര്‍ക്കുകൂടി തൊഴില്‍ നല്‍കും.

കേരളത്തിലെ സംരഭംകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാകുന്നത്.  അടുത്ത മാര്‍ച്ച് 31-നകം ഒരു ലക്ഷം സംരംഭകരെ കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. നിലവില്‍ 1,32,000 പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. മാര്‍ച്ചില്‍ ഇത് ഒന്നര ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ. മുഴുവന്‍ പേരുടെയും വിവരങ്ങള്‍ മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News