എഎപി-ബിജെപി സംഘര്‍ഷം, ദില്ലിയില്‍ നാടകീയ രംഗങ്ങള്‍

ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ വീണ്ടും എഎപി-ബിജെപി സംഘര്‍ഷം. അംഗങ്ങള്‍ തമ്മില്‍ കൂട്ടയടിയായി. ഒരു വോട്ട് അസാധുവായി പ്രഖ്യാപിച്ചതിനെതിരെയാണ് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് വോട്ട് വീണ്ടും എണ്ണാന്‍ തയ്യാറായെങ്കിലും ബിജെപി അംഗങ്ങള്‍ പ്രതിഷേധവുമായി മുന്നോട്ട് പോയി. സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ആറ് അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. മൂന്ന് അംഗങ്ങള്‍ ബിജെപിയില്‍ നിന്നും എഎപിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടുവെന്നും എന്നാല്‍ ഒരു വോട്ട് അസാധുവാക്കിയത് തോറ്റ ആപ്പ് അംഗത്തെ വിജയിപ്പിക്കാനാണെന്നും ബിജെപി ആരോപിച്ചു. അതിനാല്‍, സിബിഐ അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News