മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കളറാക്കി ഭാവന. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഭാവനയുടെ വെള്ളിത്തിരയിലെ പുനഃപ്രവേശനം ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. മികച്ച പ്രതികരണങ്ങള്‍ നേടിയാണ് ഭാവന-ഷറഫുദ്ദീന്‍ ചിത്രം ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ തിയറ്ററുകളില്‍ മുന്നേറുന്നത്.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിരയില്‍ വീണ്ടും ഭാവനയെത്തുന്നത്. ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്ത ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ സധൈര്യം ഭാവന വെള്ളിത്തിരയിലെത്തിയിരിക്കുകയാണ്. ഈ തിരിച്ചുവരവ് മലയാളിക്ക് പകരുന്ന പ്രതീക്ഷയ്ക്ക്, ഊര്‍ജത്തിന്, ആത്മവിശ്വാസത്തിന് അതിരുകളില്ല.
2002ല്‍ പുറത്തിറങ്ങിയ ആദ്യ സിനിമയായ ‘നമ്മളി’ല്‍ നിന്ന് രണ്ട് പതിറ്റാണ്ട് ദൂരമുണ്ട് ഇക്കാണുന്ന ഭാവനയിലേക്ക്. നാട്യങ്ങളില്ലാത്ത ജീവിതത്തില്‍ നിന്ന് ഭാവനയുടെ പുതിയ വേഷപ്പകര്‍ച്ച, ഒപ്പം ഷറഫുദ്ദീനും. പ്രണയം മടുക്കാത്തവര്‍ക്ക് ഈ ചിത്രവും മടുക്കില്ല. ജിമ്മിയെന്ന ഷറഫുദ്ദീന്‍ കഥാപാത്രത്തോടൊപ്പം നിത്യയെന്ന ഭാവനയും ശ്രദ്ധിക്കപ്പെടുന്നു. ഒരു ഫാസിനേറ്റഡ് സ്ത്രീ കഥാപാത്രത്തിനപ്പുറത്തേക്ക്, നിത്യ നമ്മുടെ ദൈനംദിന ജീവിതത്തിലെ ശക്തവും സ്വതന്ത്രവും വിവേകമതികളുമായ സ്ത്രീകളുടെ പ്രതീകമാണ്.
പുതിയ ഇന്നിങ്ങ്‌സിന് തുടക്കമിടുമ്പോള്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുകയാണ് ഭാവന. വെല്‍ക്കം ബാക്ക് ഭാവനയെന്ന ടാഗ് ലൈനില്‍ സമൂഹമാധ്യമങ്ങളില്‍ ഭാവനക്കുള്ള കയ്യടികള്‍ ഉയരുകയാണ്. അതീജീവനത്തിന്റെ പാതയില്‍ മലയാളിക്ക് പുതുചിന്തയുടെ കരുത്ത് പകരുക കൂടിയാണ് ഈ പെണ്ണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here