മെസിക്കായി ബാഴ്സലോണയുടെ വാതിലുകള്‍ എന്നും തുറന്നിട്ടിരിക്കുമെന്ന് സാവി

ലയണല്‍ മെസിക്കായി ബാഴ്സലോണയുടെ വാതില്‍ എന്നും തുറന്നിട്ടിരിക്കുകയാണെന്ന് ബാഴ്സ പരിശീലകന്‍ സാവി. മെസി എക്കാലത്തെയും മികച്ച താരമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, സാവിയുടെ കീഴില്‍ തിരിച്ചുവരവിനൊരുങ്ങുന്ന കറ്റാലന്‍ സംഘത്തിലേക്ക് ഒരിക്കല്‍ക്കൂടി ലിയോണല്‍ മെസി എത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ ഈ വര്‍ഷം ജൂണിലാണ് അവസാനിക്കുന്നത്. കരാര്‍ പുതുക്കുന്ന കാര്യത്തില്‍ ഇതുവരെയും പുരോഗതിയുണ്ടായിട്ടില്ല. മെസി യൂറോപ്പില്‍ തുടരുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് താരത്തെ സ്വാഗതം ചെയ്ത് പഴയ സഹതാരവും നിലവിലെ ബാഴ്സലോണ പരിശീലകനുമായ സാവി രംഗത്തെത്തിയത്.

2021-ലാണ് മെസി പിഎസ്ജിയിലെത്തിയത്. ലയണല്‍ മെസിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ക്ലബ് പ്രസിഡന്റ് ലാപോര്‍ട്ടയും മെസിയുടെ അച്ഛന്‍ ജോര്‍ജെ മെസിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News