ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്നു

പാലക്കാട്‌ ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റിനെ വെട്ടി കൊലപ്പെടുത്തി. കുടുംബ വഴക്കിലിടപ്പെട്ട ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മദ്യപിച്ച് മാതാ പിതാക്കളെ മർദ്ദിക്കുന്ന ജയദേവനെ പിടിച്ചു മാറ്റാൻ അയൽവാസികൾക്കൊപ്പം പോയതാണ് ശ്രീജിത്ത്. സംഭവത്തിൽ പ്രതി ജയദേവൻ പൊലീസ് കസ്റ്റഡിയിൽ.

ബഹളത്തിനിടെ മദ്യലഹരിയിലായിരുന്ന ജയദേവന്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ശ്രീജിത്തിനെ വെട്ടുകയായിരുന്നുവെന്ന് ഷൊർണൂർ പൊലീസ് പറഞ്ഞു. ജയദേവനെ തടയാൻ ശ്രമിച്ച അയൽവാസികൾക്കും പരുക്കേറ്റിട്ടുണ്ട്.ഗുരുതരമായി പരുക്കേറ്റ ശ്രീജിത്തിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. ശ്രീജിത്തിന്റെ മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് കസ്റ്റഡിയിലുള്ള ജയദേവനും പരുക്കേറ്റ് ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News