തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. യാത്രക്കാർസമയോചിതമായി പ്രവർത്തിച്ചതിനാൽ വൻ അപകടം ഒഴിവായി. ചാവക്കാട് ഒരുമനയൂർ കരുവാരക്കുണ്ടിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്. കാറിന്റെ മുൻ ഭാഗത്ത് നിന്നും നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽ പെട്ട യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.

കാറിന്റെ മുൻ വശം പൂർണമായും കത്തി നശിച്ചു. ഓടിക്കൂടിയ പ്രദേശവാസികൾ വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു.ഈ മാസം കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണ ഗർഭിണിയുൾപ്പെടെ രണ്ട് പേർ മരിച്ചിരുന്നു. കുറ്റിയൂട്ടൂർ സ്വദേശികളായ റിഷ (28) ഭർത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News