ബഹിരാകാശത്ത് കുടുങ്ങിയവരെ രക്ഷിക്കാൻ പേടകമയച്ച് റഷ്യ

ബഹിരാകാശ വാഹത്തിലെ ചോർച്ചയെ തുടർന്ന് മൂന്ന് യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങി. ബഹിരാകാശ വാഹനത്തിലെ ശീതീകരണ സംവിധാനത്തിലാണ് ചോർച്ച കണ്ടെത്തിയത്.റഷ്യൻ ബഹിരാകാശ യാത്രികരായ സെർജി പ്രോകോപ്യേവ്, ദിമിത്രി പെറ്റെലിൻ, അമേരിക്കൻ ബഹിരാകാശ യാത്രികൻ ഫ്രാൻസിസ്കോ റൂബിയോ എന്നിവരാണ് ബഹിരാകാശത്ത് കുടുങ്ങിയത്. ബഹിരാകാശ നിലയത്തിലേക്ക് ഇവർ സഞ്ചരിച്ച സോയൂസ് എംഎസ് 22 വാഹനത്തിലാണ് ചോർച്ചയുണ്ടായത്.

മൂന്ന് ബഹിരാകാശ യാത്രികരെയും തിരികെ എത്തിക്കാൻ റഷ്യൻ ബഹിരാകാശ പേടകം അന്തരാഷ്ട്ര നിലയത്തിലേക്ക് പുറപ്പെട്ടു.ഇതിനായി സോയൂസ് എംഎസ് 23 എന്ന ബഹിരാകാശ പേടകം വെള്ളിയാഴ്ച കസാക്കിസ്താനിലെ ബൈക്കനൂർ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ചു. ശനിയാഴ്ച ബഹിരാകാശ നിലയത്തിലെത്തിയ സോയൂസ് എംഎസ് 23 ലെ മൂന്ന് പേരും സെപ്റ്റംബറിലാണ് ഭൂമിയിലേക്ക് മടങ്ങുക. ബഹിരാകാശ പാറ കഷണം ഇടിച്ചാണ് സോയൂസ് എംഎസ് 22ന് തകരാർ സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News