ഉത്സവത്തിനിടയിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ വിരണ്ടോടി

പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു. പാടൂർ വേലക്കിടെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണ് ഇടഞ്ഞത്. പാപ്പാൻ ഉൾപ്പെടെ ഏഴുപേർക്ക് പരുക്കേറ്റു. ആനയെ നിയന്ത്രിക്കുന്നതിനായി പിന്നാലെ ഓടിയ പാപ്പാൻ നെന്മാറ സ്വദേശി രാമനാണ് തറയിൽ വീണ് പരുക്കേറ്റത്. എഴുന്നള്ളിപ്പിന് ആനപ്പന്തലിൽ അണിനിരന്നതിനു ശേഷമാണ് ആന മുന്നോട്ട് വിരണ്ട് ഓടി പരിഭ്രാന്തി പരത്തിയത്. പിന്നിൽ നിന്നിരുന്ന ആന ചിന്നം വിളിച്ചതിനെ തുടർന്നുണ്ടായ ഭയപ്പാടിൽ ആന മുന്നോട്ടോടുകയായിരുന്നു. ഉടൻ തന്നെ എലിഫൻ്റ് സ്ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാൽ വൻ അപകടം ഒഴിവായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News