മുഖ്യമന്ത്രിയുടെ പേരിൽ പണം തട്ടാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഔദ്യോഗിക പത്രസമ്മേളനം എന്ന പേരിൽ വ്യാജ വീഡിയോ ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആറന്മുള എരുമക്കാട് തലക്കാട്ടുമലയില്‍ സിബിന്‍ ജോണ്‍സനെയാണ്(35) തിരുവനന്തപുരം സൈബര്‍ പൊലീസ് ചെയ്തത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക പത്രസമ്മേളനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ 51 സെക്കന്‍ഡ് ദൈർഘ്യമുള്ള വ്യാജ വീഡിയോ ഇയാള്‍ എഡിറ്റ് ചെയ്ത് നിർമ്മിക്കുകയായിരുന്നു. തുടർന്ന്  ഒരു മാധ്യമസ്ഥാപനത്തിന്റെ വാട്ടര്‍മാര്‍ക്ക് ചേര്‍ത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം അഭ്യര്‍ത്ഥിച്ച് വീഡിയോ പ്രചരിപ്പിച്ചെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു. ആറന്മുള പൊലീസിന്റെ സഹായത്തോടെയാണ് സൈബർ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമത്തിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് ഫെബ്രുവരി 22 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News