ഒറ്റ രാത്രിയിൽ പാലക്കാട് അരങ്ങേറിയത് മോഷണ പരമ്പര

പാലക്കാട് കഴിഞ്ഞ ദിവസം രാത്രിയിൽ അരങ്ങേറിയത് മോഷണ പരമ്പര. ഒറ്റ ദിവസം കൊണ്ട് പതിനഞ്ചോളം കടകളിലാണ് മോഷണശ്രമം നടന്നത്. കടകളുടെ പൂട്ട് പൊളിച്ചാണ് മോഷണശ്രമം നടന്നിരിക്കുന്നത്. പാലക്കാട് ജില്ലയിലെ എടത്തറ, അഞ്ചാം മൈൽ, കിഴക്കഞ്ചേരിക്കാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് മോഷണം നടന്നത്. വിവിധ കടകളിൽ നിന്നായി പതിനഞ്ചായിരം രൂപയും രണ്ട് മൊബൈൽ ഫോണും മോഷണം പോയി.

ഒറ്റ രാത്രി കൊണ്ട് ഇത്രയും കടകളുടെ പൂട്ട് പൊളിച്ചത് ഒരാളാണോ അതോ സംഘം ചേർന്നുള്ള പദ്ധതിയുടെ ഭാഗമാണോ എന്നതിനെപ്പറ്റി മങ്കര പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News