സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നത് തൊഴിലാളികളുടെ താൽപര്യം

പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും താൽപര്യമാണ് പ്രതിസന്ധിക്ക് നടുവിലും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ചരിത്രത്തില്‍ ആദ്യമായാണ് തൊഴിലാളികള്‍ക്ക് വിരമിക്കുമ്പോള്‍ തന്നെ ഗ്രാറ്റുവിറ്റി നല്‍കുന്നത്. കശുവണ്ടി മേഖലയെ സംരക്ഷിക്കാന്‍ തോട്ടണ്ടി വാങ്ങുമ്പോള്‍ 40% വിഹിതം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

തോട്ടണ്ടി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ ഗവണ്‍മെന്റുമായി നേരിട്ട് കരാറിൽ ഏര്‍പ്പെട്ട് തോട്ടണ്ടി ലഭ്യമാക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ നടത്തുകയാണ്. കരാര്‍ നിലവില്‍ വരുന്നതോടെ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News